ഇന്ത്യന്‍ സിനിമ

ആദ്യമായി വാങ്ങിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

ഫിലിം ഡസ്ക്
Saturday, September 25, 2021

തിരുവനന്തപുരം: ആരാധകരിൽ ആവേശം നിറച്ച് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡർ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ ആദ്യമായി വാങ്ങിയ കാറാണിത്.

മോഹൻലാൽ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. വാഹനങ്ങളോടുള്ള താരത്തിന്റെ ഇഷ്ടം പണ്ടുമുതലെ ആരാധകർക്ക് സുപരിചിതമാണ്. കെസിടി 4455 എന്ന വാഹനം 22 ഓഗസ്റ്റ് 1986 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരത്തിന്റെ വാഹനമാണ്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘പഴയമോഡൽ കാറിന് മുന്നിൽ പഴയ സ്റ്റൈൽ പോസുമായി ലാലേട്ടൻ’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഒരു മാസം മുന്നേ ചിത്രം പോസ്റ്റ് ചെയ്യാമായിരുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. വാഹനം രജിസ്റ്റർ ചെയ്ത് 35 വർഷം പൂർത്തിയാക്കുന്നതിനാലാണിത്.

×