'ഡ്രൈവിംഗ് ലൈസന്‍സ്' ഇനി ബോളിവുഡിലേക്ക്; പൃഥ്വിരാജിന്‍റെ റോളില്‍ അക്ഷയ് കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മറ്റൊരാള്‍ക്കുവേണ്ടി അവസാനമായി എഴുതിയ തിരക്കഥയായിരുന്നു 'ഡ്രൈവിംഗ് ലൈസന്‍സ്'. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ നടനും അയാളുടെ വലിയ ആരാധകനായ ആര്‍ടിഒയ്ക്കും ഇടയിലുണ്ടാവുന്ന ഈഗോ പ്രശ്‍നങ്ങളില്‍ ഊന്നി കഥ പറഞ്ഞ ചിത്രം.

Advertisment

'അയ്യപ്പനും കോശി'ക്കും മുന്‍പേ തിയറ്ററുകളിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്‍തത് ലാല്‍ ജൂനിയര്‍ ആയിരുന്നു. ബോക്സ് ഓഫീസ് വിജയവുമായിരുന്നു ചിത്രം. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയില്‍ ഒഫിഷ്യല്‍ റീമേക്കിനും ഒരുങ്ങുകയാണ്.

പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍താരത്തിന്‍റെ വേഷത്തില്‍ ബോളിവുഡിലെ ഒന്നാംനിര താരം അക്ഷയ് കുമാര്‍ ആവും എത്തുക. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ആര്‍ടിഒയുടെ റോളില്‍ എത്തുക ഇമ്രാന്‍ ഹാഷ്‍മിയും. 'ഗുഡ് ന്യൂസ്' (2019) സംവിധായകനായ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍ ജോഹര്‍ ആവും നിര്‍മ്മാണം.

മലയാളം ഒറിജിനല്‍ അക്ഷയ് കുമാറിനും രാജ് മെഹ്‍തയ്ക്കും വളരെ ഇഷ്‍ടമായെന്നും എന്നാല്‍ ബോളിവുഡ് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ചില തിരുത്തലുകളോടെയാവും ചിത്രം റീമേക്ക് എത്തുകയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്‍തു. 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് യുകെയില്‍ 40 ദിവസത്തെ ഷെഡ്യൂളും ഉണ്ട്.

cinema
Advertisment