അഭിഭാഷകനായി സൂര്യ; ജയ് ഭീം പ്രേക്ഷകരിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനിൽ മികവ് പുലർത്തുന്ന ചലച്ചിത്രതാരമാണ് തമിഴകത്തും മലയാളത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന സൂര്യ. ഇപ്പോഴിതാ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ജയ് ഭീം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ 39-മത്തെ ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്.

Advertisment

സൂര്യയുടെ നായികയായി രജീഷ വിജയനാണ് എത്തുന്നത്. ദീപാവലി റിലീസായി നവംബർ രണ്ട് മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന സാധു സ്ത്രീയുടെ വേഷത്തിലാകാം രജിഷ വിജയൻ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം രജിഷ വിജയൻറെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. ധനുഷിനൊപ്പം കർണ്ണനിലൂടെയാണ് രജിഷ ആദ്യമായി തമിഴിൽ അഭിനയിച്ചത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം 2 ഡി എന്റർടൈൻമെന്റസിന്റെ ബാനറിൽ സൂര്യ നിർമ്മിക്കുന്ന ജയ് ഭീം നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

cinema
Advertisment