ആലിയ ഭട്ട് നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഗംഗുഭായ് കത്തിയവാടി’ തിയേറ്റർ റിലീസിന്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ആലിയ ഭട്ട് നായികയായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഗംഗുഭായ് കത്തിയാവാടി’. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. 2022 ജനുവരി 6നാണു ചിത്രം റിലീസ് ചെയ്യുന്നത്. വരും മാസങ്ങളിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കുന്ന ഒട്ടേറെ സിനിമകളുടെ പട്ടികയിലേക്ക് ഗാംഗുഭായ് കത്തിയവാടിയും ഉണ്ട്.

Advertisment

ഗാംഗുഭായ് കത്തിയവാടി ജൂലൈ 30 -ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. ഡിജിറ്റൽ പ്രീമിയറിലേക്ക് പോകുന്നുവെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും ഗംഗുഭായ് കത്തിയവാടി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസ് പെൻ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

1960 കളിൽ കാമാത്തിപുരയിൽ ജീവിച്ചിരുന്ന കത്തിയവാഡിലെ ഗാംഗുഭായ് എന്ന പെൺകുട്ടിയുടെ ജീവിതമാന് ചിത്രം പങ്കുവയ്ക്കുന്നത്. ഒരു ജീവചരിത്ര കുറ്റാന്വേഷണ ചിത്രമാണ് ഗാംഗുഭായ് കത്തിയവാടി. എസ് ഹുസൈൻ സെയ്ദി എഴുതിയ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

bollywood cinema
Advertisment