നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കഴിഞ്ഞ ദിവസമാണ് എൻസിബി ആര്യനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തത്.
പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഷാരൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാരൂഖും ഭാര്യ ​ഗൗരി ഖാനും നൽകിയ ഒരഭിമുഖത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന്, ആര്യന് അവന് ആ​ഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും അവന് മയക്കു മരുന്ന് ഉപയോ​ഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ആയിരുന്നു താരത്തിന്റെ മറുപടി.
അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകൾ സത്യമായെന്ന് പറഞ്ഞാണ് നിരവധി പേർ ഈ വീഡിയോ പങ്കുവെക്കുന്നത്.
Seriously Shahrukh Khan!! @narcoticsbureau
— Priya Kulkarni (@priyaakulkarni2) October 3, 2021
Today he has been arrested pic.twitter.com/1WfZkNkvSC