കുട്ടികൾക്ക് തെറ്റുപറ്റുകയും അവർ തെറ്റുകൾ വരുത്തുകയും ചെയ്യും, എങ്കിലും കുട്ടികളെ ലക്ഷ്യം വയ്‌ക്കരുത് ; ഷാരൂഖ് ഖാന്റെ സുഹൃത്ത് വിവേക് ​​വാസ്വാനി

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ : ആഡംബരകപ്പലിൽ നടന്ന റെയ്ഡിനിടെ ആര്യൻ ഖാൻ അറസ്റ്റിലായതിൽ പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുഹൃത്തും, നിർമ്മാതാവുമായ വിവേക് ​​വാസ്വാനി. കുട്ടികൾക്ക് തെറ്റുപറ്റുകയും തെറ്റുകൾ വരുത്തുകയും ചെയ്യും, എങ്കിലും ആളുകൾ കുട്ടികളെ ലക്ഷ്യമിടരുത്.

Advertisment

ഷാരൂഖ് ഒരു സെലിബ്രിറ്റിയാണ്. താരപദവി ഉള്ളതു കൊണ്ട് തന്നെ ആ കുടുംബത്തിനെയും മക്കളേയും എപ്പോഴും ലക്ഷ്യം വയ്‌ക്കുന്നു. ഇതും കടന്നുപോകും. ഷാരൂഖ് എന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ കുട്ടികൾ എന്റെ കുട്ടികളെപ്പോലെയാണ്, അദ്ദേഹത്തിന്റെ കുടുംബം എന്റെ കുടുംബമാണ്.

അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലാതിരുന്നപ്പോഴും ഞാൻ ഒപ്പമുണ്ടായിരുന്നു, ഞാൻ എപ്പോഴും അങ്ങനെയായിരിക്കും. കുട്ടികൾക്ക് തെറ്റുപറ്റുകയും തെറ്റുകൾ വരുത്തുകയും ചെയ്യും. എങ്കിലും നമ്മൾ കുട്ടികളെ ഉപദ്രവിക്കരുത്, കുട്ടികളെ ലക്ഷ്യം വയ്‌ക്കരുത്. – വിവേക് ​​വാസ്വാനി പറഞ്ഞു .

ബോളിവുഡിനെ ലക്ഷ്യമിട്ട് ഒരു വേട്ട നടക്കുന്നുവെന്ന് സൂസൻ ഖാൻ പറഞ്ഞതിനെ കുറിച്ച് തനിക്കറിയില്ല. ബോളിവുഡിൽ അത്തരമൊരു വേട്ടയുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കണമെന്നും വിവേക് ​​വാസ്വാനി കൂട്ടിച്ചേർത്തു.

സിനിമയിൽ അഭിനയിക്കാനായി ഷാരൂഖ് ഖാൻ മുംബൈയിലെത്തിയപ്പോൾ വിവേക് ​​വാസ്വാനിയാണ് സഹായം വാഗ്ദാനം ചെയ്യുകയും താമസിക്കാൻ സ്ഥലം നൽകുകയും ചെയ്തത്. ഇരുവരും പതിറ്റാണ്ടുകളായി സുഹൃത്തുക്കളുമാണ്.

cinema
Advertisment