'ദ ചലഞ്ച്' ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ ; സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേയ്‌ക്ക് പറന്ന് റഷ്യൻ സംഘം

author-image
ഫിലിം ഡസ്ക്
New Update

publive-image

മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേയ്‌ക്ക് പറന്ന് റഷ്യൻ സംഘം. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേൽസിഡും സംവിധായകൻ കിം ഷിൻപെൻകോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. റഷ്യൻ സോയുസ് സ്‌പേയ്‌സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര.

Advertisment

ബഹിരാകാശ യാത്രികനായ ആന്റൺ ഷ്‌കപ്ലറേവും ഇവർക്കൊപ്പമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.25 നാണ് ഇവർ യാത്ര തിരിച്ചത്. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയയാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. മാസങ്ങളായുള്ള പ്രത്യേക പരിശീലനത്തിന് ഒടുവിലാണ് യാത്ര തിരിച്ചത്.

ഖസാഖിസ്ഥാനിലെ റഷ്യൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു യാത്ര. ബഹിരാകാശത്ത് ഇവർ സുരക്ഷിതരായി എത്തിയതായാണ് റിപ്പോർട്ടുകൾ. 12 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഇവർ തിരികെ ഭൂമിയിലേക്ക് മടങ്ങും. സ്‌പേസ് എക്‌സ് സ്ഥാപകൻ എലൺ മസ്‌കിനും നാസയ്‌ക്കും ഒപ്പംചേർന്ന് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ മറികടന്നാണ് റഷ്യൻ സംഘം ബഹിരാകാശത്ത് എത്തിയത്.

cinema
Advertisment