'മമ്മൂട്ടി സാർ ഒരു ഷോട്ടിനായി എന്നെ ചുറ്റിപ്പിടിക്കുകയും പിന്നീട് കുറച്ച് നേരം അങ്ങനെ തന്നെ ചേർത്ത് പിടിക്കുകയും ചെയ്തപ്പോൾ ഞാൻ അങ്ങ് മരവിച്ചുപോയത് ഓർക്കുകയാണ്'; അനുഭവം പങ്കുവെച്ച് റോഷൻ മാത്യു

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള യുവതാരമാണ് റോഷൻ മാത്യു. സിനിമയിൽ തിരക്കേറുമ്പോഴും കരിയറിന്റെ തുടക്കത്തിലെ ഓർമ്മകൾ റോഷൻ മാത്യു മറന്നിട്ടില്ല. ഇപ്പോഴിതാ, നടൻ മമ്മൂട്ടിക്കൊപ്പം എടുത്ത ഒരു അമൂല്യമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റോഷൻ മാത്യു.

Advertisment

2015 -ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

‘2015 ഓഗസ്റ്റിൽ, ഞാൻ ആദ്യമായി ഒരു ഫീച്ചർ ഫിലിമിൽ അഭിനയിച്ചു. മമ്മൂട്ടി സാർ ഒരു ഷോട്ടിനായി എന്നെ ചുറ്റിപ്പിടിക്കുകയും പിന്നീട് കുറച്ച് നേരം അങ്ങനെ തന്നെ ചേർത്ത് പിടിക്കുകയും ചെയ്തപ്പോൾ ഞാൻ അങ്ങ് മരവിച്ചുപോയത് ഓർക്കുകയാണ്. ശാന്തമായിരിക്കാനും സാധാരണ പോലെയിരിക്കാനും ഞാൻ പരമാവധി ശ്രമിച്ചു. ഈ ചിത്രത്തിനും ഇതിഹാസത്തിനൊപ്പം എനിക്കു പ്രവർത്തിക്കാൻ കഴിഞ്ഞ അനുഭവത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും’-റോഷൻ മാത്യു കുറിക്കുന്നു.

2016 ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രം സംവിധാനം ചെയ്തത് എ കെ സാജനാണ്. ചിത്രത്തിൽ മമ്മൂട്ടിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ക്രൈം ഡ്രാമയായി എത്തിയ ചിത്രത്തിൽ റോഷൻ മാത്യു വില്ലൻ വേഷത്തിൽ ആയിരുന്നു.

cinema
Advertisment