തെലുങ്കിലെ 'കോശി കുര്യന്റെ' ഭാര്യ റൂബിയാകാൻ ഒരുങ്ങി സംയുക്ത മേനോൻ; സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ് ചിത്രം

author-image
ഫിലിം ഡസ്ക്
New Update

publive-image

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. 'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

Advertisment

ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന നടി ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്.

സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. അതേസമയം, കണ്ണമ്മ എന്ന കഥാപാത്രത്തെ നിത്യ മേനോൻ ആണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തിയത്.

'കോശി കുര്യന്‍റെ' തെലുങ്കിലെ പേര് 'ഡാനിയല്‍ ശേഖര്‍' എന്നാണ്. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ.

cinema
Advertisment