നടി എന്ന നിലയിലാണ് ഏറ്റവും പ്രശസ്‍തിയെങ്കിലും സംവിധാന രംഗത്തും മികവ് തെളിയിച്ചിട്ടുള്ള ആളാണ് രേവതി. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. അരങ്ങേറ്റചിത്രം തന്നെ ദേശീയ പുരസ്‍കാരവും നേടിയിട്ടുണ്ട്.
2002ല്‍ പുറത്തെത്തിയ 'മിത്ര്, മൈ ഫ്രണ്ട്' ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് രേവതി. കജോള്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. 'ദി ലാസ്റ്റ് ഹുറാ' എന്നാണ് സിനിമയുടെ പേര്. "രേവതി എന്നെ സംവിധാനം ചെയ്യുന്ന എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കാന്‍ ഏറെ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറാ എന്നാണ് പേര്. എന്നെക്കൊണ്ട് വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്", രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോള്‍ ട്വീറ്റ് ചെയ്‍തു.
യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്‍പദമാക്കുന്ന ചിത്രം 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രം. സമീര്‍ അറോറയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് നിര്‍മ്മാണം.
So happy to announce my next film with the super awesome Revathi directing me.. called 'The Last Hurrah'. A heartwarming story that made me instantly say YES!
— Kajol (@itsKajolD) October 7, 2021
Can I hear a “Yipppeee” please?#AshaRevathy@isinghsuraj@Shra2309@priyankvjain@arorasammeerpic.twitter.com/SBc41Ut9A9