ജീവിതം അസാധാരണമായ യാത്ര, ബുദ്ധിമുട്ടുകളുണ്ടാകും,തെറ്റുകളും, തോൽവിയും വിജയവും സമാനമാണെന്നും ഇവയിൽ ഏതാണ് തള്ളിക്കളയേണ്ടതെന്നും നിലനിർത്തേണ്ടതെന്നും മനസിലാക്കിയാൽ ഇത് നിനക്ക് വ്യക്തമാകും : പ്രതിസന്ധികൾ ഭാവിയിലേക്കുള്ള പാഠമെന്ന് ഹൃത്തിക് റോഷൻ, ആര്യന് പിന്തുണ

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ഹൃത്തിക്ക് റോഷൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആര്യന് തുറന്ന കത്തുമായാണ് ഹൃത്തിക്ക് റോഷൻ എത്തിയത്. ജീവിതം അസാധാരണമായ യാത്രയാണ്. ഇതിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നും തളരരുതെന്നും ഹൃത്തിക്ക് റോഷൻ കുറിച്ചു.

Advertisment

നല്ല സൂര്യപ്രകാശം അനുഭവിക്കണമെങ്കിൽ ഇരുളുകളിലൂടെ കടന്നു പോകണം, അതുകൊണ്ട് ഇപ്പോഴത്തെ ഇരുളിൽ വിശ്വസിക്കൂവെന്നും ഹൃത്തിക്ക് റോഷൻ പറഞ്ഞു. ഇപ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ഭാവിയിലേക്കുള്ള പാഠമാണ്. മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാൻ പഠിക്കണം.

ദൈവം ദയയുള്ളവനാണെന്നും കഠിനമായ പന്തുകൾ ശക്തരായവരിലേക്കേ എറിയുകയുള്ളൂയെന്നും ഹൃത്തിക്ക് കുറിച്ചു. പ്രശ്‌നങ്ങൾക്കിടയിൽ നല്ല ഒരുപാട് കാര്യങ്ങൾ നഷ്ടമായേക്കാം. അനുഭവങ്ങളിൽ നിന്നാണ് മോശം കാര്യങ്ങൾ ഒഴിവാക്കേണ്ടതെന്നും ഹൃത്തിക്ക് പറഞ്ഞു. തെറ്റുകളും, തോൽവിയും വിജയവും സമാനമാണെന്നും ഇവയിൽ ഏതാണ് തള്ളിക്കളയേണ്ടതെന്നും നിലനിർത്തേണ്ടതെന്നും മനസിലാക്കിയാൽ ഇത് നിനക്ക് വ്യക്തമാകുമെന്നും ഹൃത്തിക്ക് റോഷൻ വ്യക്തമാക്കി.

കുഞ്ഞായിരുന്നപ്പോഴും വളർന്നപ്പോഴും തനിക്ക് ആര്യനെ അറിയാം. ഇപ്പോൾ ശാന്തനായി ഇരിക്കുകയാണ് വേണ്ടതെന്നും ഹൃത്തിക്ക് റോഷൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. അതേസമയം ബോളിവുഡിലെ നിരവധി താരങ്ങൾ ആര്യന് പിന്തുണയുമായി എത്തിയിരുന്നു.

സൽമാൻ ഖാൻ, സുനിൽ ഷെട്ടി, സുസെയ്ൻ ഖാൻ എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചിരുന്നു. സൽമാൻ ഖാൻ നേരിട്ട് ഷാരൂഖ് ഖാന്റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. അതിനിടെ ആര്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

cinema
Advertisment