എല്ലാവരും തെറ്റ് ചെയ്യുന്നവരാണ് എന്നാൽ ആ തെറ്റിനെ മഹത്വവൽക്കരിക്കുന്നത് ശരിയല്ല; ആര്യൻ ഖാന് പിന്തുണയുമായെത്തിയ ബോളിവുഡ് താരങ്ങൾക്കെതിരെ കങ്കണ റണാവത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാന് പിന്തുണയുമായെത്തിയ ബോളിവുഡ് താരങ്ങൾക്കെതിരെ കങ്കണ റണാവത്ത്. എല്ലാവരും തെറ്റ് ചെയ്യുന്നവരാണെന്നും എന്നാൽ ആ തെറ്റിനെ മഹത്വവൽക്കരിക്കുന്നത് ശരിയല്ലെന്നും കങ്കണ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്.

Advertisment

എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റ് ചെയ്യാറുണ്ട്. എന്നാൽ അതിനെ മഹത്വവൽക്കരിക്കരുത്. ഇത് ആര്യൻ ഖാന് പുതിയ കാഴ്ചപ്പാടുകൾ നൽകുമെന്നും തന്റെ തെറ്റുകളുടെ അനന്തര ഫലങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും കങ്കണ കുറിച്ചു.

ആളുകൾ പ്രശ്‌നത്തിലാകുമ്പോൾ അവരെക്കുറിച്ച് അഭ്യൂഹങ്ങൾ പറഞ്ഞു പരത്താതിരിക്കുന്നത് നല്ലതാണ്. പക്ഷേ അവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തോന്നിപ്പിക്കുന്നത് കുറ്റകരമാണെന്നും കങ്കണ വ്യക്തമാക്കി.

ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ താരപുത്രന് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ആര്യൻ ഖാൻ അത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യില്ലെന്നും ഷാറൂഖ് ഖാനെ ലക്ഷ്യം വെച്ച് നടത്തുന്ന വേട്ടയാണെന്നുമുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ഇതിന് പിന്നിൽ ബിജെപി ആണെന്നുള്ള അഭ്യൂഹങ്ങളും പടരുന്നുണ്ട്.

cinema
Advertisment