ജാമ്യത്തിനായി ആര്യൻ ഖാൻ; മുംബൈ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു

New Update

publive-image

മുംബൈ: ജാമ്യത്തിനായി വീണ്ടും അപേക്ഷിച്ച് ആര്യൻ ഖാൻ. മുംബൈ സെഷൻസ് കോടതിയിലാണ് ആര്യൻ ജാമ്യേപക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്നാണ് സൂചന.

Advertisment

കഴിഞ്ഞ ദിവസമാണ് മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. ആര്യനോടൊപ്പം കേസിൽ അറസ്റ്റിലായ അർബാസ് മെർച്ചന്റും മുൻമുൻ ധമേച്ചയും സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മൂവരും.

കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഇതുവരെ 19 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നടൻ അർബാസ് മെർച്ചന്റിന് മയക്കുമരുന്ന് എത്തിച്ചതായി കരുതുന്നയാളാണ് ഒടുവിൽ പിടിയിലായത്. ഷാരൂഖ് ഖാന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ എൻസിബി ചോദ്യം ചെയ്തിരുന്നു.

NEWS
Advertisment