Advertisment

മുംബൈയിലെ ജുഹുവിൽ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബംഗ്ലാവുകൾ ബാങ്കിന് വാടകയ്‌ക്ക് നൽകി അമിതാഭ് ബച്ചൻ; വാടകയിനത്തിൽ ലഭിക്കുന്നത് പ്രതിമാസം 18.9ലക്ഷം രൂപ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ: മുംബൈയിലെ ജുഹുവിൽ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബംഗ്ലാവുകൾ പ്രമുഖ ബാങ്കിന് വാടകയ്‌ക്ക് നൽകി അമിതാഭ് ബച്ചൻ. വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ജൽസ എന്ന ബംഗ്ലാവിന് സമീപത്തായിട്ടാണ് ഈ രണ്ട് ബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നത്.

15 വർഷത്തേക്കാണ് വാടക കരാർ. രണ്ട് ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടു നൽകിയിരിക്കുന്നത്. 18.9 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും വാടകയിനത്തിൽ 25 ശതമാനം വർദ്ധനയുണ്ടാകും. 10 വർഷം കഴിയുമ്പോൾ പ്രതിമാസം 29 ലക്ഷം രൂപ ഈ വാടകയിനത്തിൽ നിന്ന് മാത്രം ലഭിക്കും.

12 മാസക്കാലത്തെ വാടകയിനത്തിലേക്കായി 2.26 കോടി രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയി കൈമാറിക്കഴിഞ്ഞു. വത്സ എന്ന ബംഗ്ലാവ് നേരത്തെ മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവർത്തിച്ച് വരികയായിരുന്നു. മുംബൈയിൽ തന്നെ ഏറ്റവുമധികം സെലിബ്രിറ്റികളും ബിസിനസ് രംഗത്തെ പ്രമുഖരും താമസിക്കുന്ന സ്ഥലമാണ് ജുഹു.

അതുകൊണ്ട് തന്നെ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സ്‌ക്വയർഫീറ്റിന് 450 മുതൽ 650 രൂപ വരെ വാടക ഇനത്തിൽ ലഭിക്കാറുണ്ട്. നിലവിൽ അമിതാഭ് ബച്ചൻ താമസിക്കുന്ന ജൽസ ബംഗ്ലാവിനും 120 കോടി രൂപ മതിപ്പുവിലയുണ്ട്

bollywood cinema
Advertisment