ഇത് തമിഴിലെ 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും'; ട്രെയ്‍ലര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ഹരീഷ് കല്യാണ്‍ നായകനാവുന്ന തമിഴ് ചിത്രം 'ഓ മനപ്പെണ്ണേ'യുടെ  ട്രെയ്‍ലര്‍ പുറത്തെത്തി. പ്രിയ ഭവാനിശങ്കര്‍ നായികയാവുന്ന ചിത്രം 2016ല്‍ വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം 'പെല്ലി ചോപുളു'വിന്‍റെ റീമേക്ക് ആണ്. 'മിത്രോന്‍' (2018) എന്ന പേരില്‍ ഹിന്ദിയും 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' (2019) എന്ന പേരില്‍ മലയാളത്തിലും ചിത്രം നേരത്തേ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Advertisment

നവാഗതനായ കാര്‍ത്തിക് സുന്ദര്‍ ആണ് തമിഴ് റീമേക്ക് ഒരുക്കുന്നത്. അശ്വിന്‍ കുമാര്‍, അന്‍ബുതാസന്‍, അഭിഷേക് കുമാര്‍, വേണു അര്‍വിന്ദ്, അനൂഷ് കുരുവിള എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ മുന്നില്‍ക്കണ്ട് ചെറിയ മാറ്റങ്ങളോടെയാണ് റീമേക്ക് എത്തുന്നത്.

എസ് പി സിനിമാസിന്‍റെ ബാനറില്‍ സത്യനാരായണ കൊനേരു, വര്‍മ്മ പെണ്‍മെറ്റ്സ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ദ്, സംഭാഷണ രചന ദീപക് സുന്ദര്‍രാജന്‍, എഡിറ്റിംഗ് ക്രിപികരന്‍, സംഗീതം വിശാല്‍ ചന്ദ്രശേഖര്‍. ഡയറക്റ്റ് ഒടിടി റിലീസ് ആണ് ചിത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 22ന് സ്ട്രീമിംഗ് ആരംഭിക്കും.

&t=126s

cinema
Advertisment