ആര്യൻ ഖാന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും,നേർച്ചയുമായി ഗൗരി ഖാൻ; ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ചു

New Update

publive-image

മുംബൈ : ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും,നേർച്ചയുമായി അമ്മ ഗൗരി ഖാൻ. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നിറവേറാനുള്ള പൂജകളും, പ്രാർത്ഥനകളുമാണ് മകനായി ഗൗരി ഖാൻ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോർട്ട്.

Advertisment

നവരാത്രി സമയത്ത് ഗൗരി നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്നും ഖാൻ കുടുംബത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു. നവരാത്രി ഉത്സവം ആരംഭിച്ചതുമുതൽ ഗൗരി ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് പ്രാർത്ഥനയിലാണ്.

ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദ്‌ലാനിയാകട്ടെ ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ദേവിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ‘മാതാ റാണിക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കോടതിയിൽ നിയമയുദ്ധം നടക്കുമ്പോൾ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ആര്യന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ് ഷാരൂഖും ഗൗരിയും.

അതേ സമയം ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി വിധി പറയാൻ ഒക്ടോബര്‍ 20-ലേക്ക് മാറ്റി. ഇതോടെ ആറുദിവസം കൂടി ആര്യന്‍ ജയിലില്‍ തുടരും. മുംബൈയിലെ എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് വിധി പറയാൻ കേസ് മാറ്റിയത്.

NEWS
Advertisment