തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത. വെറും ഒരു കഥാപാത്രമായിട്ടു മാത്രമല്ല അഭിനയിക്കാൻ കാമ്പുള്ളവ തെരഞ്ഞെടുക്കുന്നതില്‍ മികവ് തെളിയിച്ച നടിയുമാണ് സാമന്ത. തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുണ്ട് സാമന്ത. ഇപ്പോഴിതാ സാമന്ത നായികയാകുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശന്തരുബൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡ്രീം വാര്യര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്ക്ക് തിരക്കേറി.
മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്. സാമന്ത നായികയായിട്ട് നാല്‍പ്പത്തിലധികം ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.
. @DreamWarriorPic announces their production no.30 a bilingual film headlined by the one and only @Samanthaprabhu2 ?
— Ramesh Bala (@rameshlaus) October 15, 2021
Directed by @Shantharuban87. Produced by SR Prakash Babu and @Prabhu_SRpic.twitter.com/R6dB56kQs6