ജയിലിൽ നിന്ന് ഇറങ്ങിയാൽ നല്ല കുട്ടിയാകും,അന്തസ്സോടെ ജോലിയിൽ പ്രവേശിച്ച് പിതാവിന് അഭിമാനമാകും; സമീർ വാങ്കഡെയ്‌ക്ക് ഉറപ്പുനൽകി ആര്യൻ ഖാൻ

New Update

publive-image

മുംബൈ : ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ പിടിയിലായ ആര്യൻ ഖാന് കൗൺസിലിംഗ് നൽകിയതായി റിപ്പോർട്ട്. എൻസിബി കസ്റ്റഡിയിലിരിക്കെയാണ് ആര്യൻ ഖാന് കൗൺസിലിംഗ് നൽകിയത്.

Advertisment

ജയിൽ മോചിതനായാൽ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്ക് ആര്യൻ ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജയിലിൽ നിന്ന് മോചിതനായ ശേഷം ഒരു നല്ല മനുഷ്യനാകും.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ സഹായിക്കും. അന്തസ്സോടെ ജോലിയിൽ പ്രവേശിച്ച് പിതാവിന് അഭിമാനമാകുമെന്നും 23 കാരൻ വാഗ്ദാനം ചെയ്തു. എൻസിബിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 7 നാണ് ആര്യൻ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

തുടർന്ന് മുംബൈയിലെ ആർതർ ജയിലിലാണ് ആര്യൻ ഖാൻ ഇപ്പോഴുള്ളത്. ജയിൽ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യൻ കഴിക്കുന്നില്ല എന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ജയിൽ കാന്റീനിലെ ബിസ്‌ക്കറ്റും പുറത്ത് നിന്നും കൊണ്ടുപോയ വെള്ളവും മാത്രമാണ് ആര്യൻ ഭക്ഷണം.

NEWS
Advertisment