‘റിസ്‌ക് എടുക്കാതെ, നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കാതെ, നിങ്ങൾക്ക് എല്ലാ ദിവസവും ജീവിക്കാനാകില്ല'; അണ്ടർ കട്ട് ഹെയർസ്റ്റൈലിൽ വർക്കൗട്ട് വീഡിയോയുമായി ബോളിവുഡ് സുന്ദരി ശിൽപഷെട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ: ബോളിവുഡിൽ എക്കാലത്തും വാർത്തകൾ സൃഷ്ടിക്കുന്ന താരമാണ് ശിൽപാഷെട്ടി. ശരീരസൗന്ദര്യത്തിൽ വളരെ ശ്രദ്ധയുളള ശിൽപാഷെട്ടിയുടെ യോഗാ,ഹെയർസ്‌റ്റൈൽ,വർക്കൗട്ട് എന്നിവയുടെ വീഡിയോകൾ എന്നും പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്.

താരത്തിന്റെ അണ്ടർക്കട്ട് ഹെയർസ്റ്റൈൽ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ശിൽപാഷെട്ടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ഹെയർസ്റ്റൈലിന്റെയും വർക്ക് ഔട്ടിന്റെയും വീഡിയോ പുറത്തുവിട്ടത്. തലയുടെ പിന്നിൽ ഇടതൂർന്ന മുടിയുടെ താഴെ പറ്റെ വെട്ടിയാണ് ബോളിവുഡ് സുന്ദരിയുടെ പുതിയ പരീക്ഷണം.

‘റിസ്‌ക് എടുക്കാതെ, നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കാതെ, നിങ്ങൾക്ക് എല്ലാ ദിവസവും ജീവിക്കാനാകില്ല: അത് അണ്ടർകട്ട് ബസ് കട്ട് ആയാലും, എന്റെ ഏറ്റവും പുതിയ എയ്‌റോബിക് വർക്ക്ഔട്ട് ആയ ‘ട്രൈബൽ സ്‌ക്വാറ്റുകൾ’ ആയാലും’ എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചത്. ദിൽജിത് ദൊസാഞ്ചിന്റെ ലവർ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വർക്കൗട്ട്.

തലമുടി വെട്ടുന്ന മറ്റൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നായികയുടെ വീഡിയോയ്‌ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. ഈ വർഷം തന്നെ പുറത്തിറങ്ങാൻ പോകുന്ന സോണി ടിവിയുടെ പ്രമുഖ റിയാൽറ്റിഷോ ആയ ഇന്ത്യ ഗോട്ട് ടാലന്റിൽ ജഡ്ജ് ആകാനൊരുങ്ങുകയാണ് ശിൽപ.

cinema
Advertisment