എസ്രയുടെ ഹിന്ദി റീമേക്ക്, ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി- ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ഇമ്രാൻ ഹാഷ്‍മി നായകനാകുന്ന ചിത്രമാണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലെത്തുന്നത്. ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഡൈബ്ബുക് എന്ന ഹിന്ദി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

Advertisment

മലയാളത്തില്‍ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ എസ്രയുടെ ഹിന്ദി റീമേക്ക് ആണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ സംവിധാനത്തില്‍ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു. മലയാളത്തില്‍ എസ്ര എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണവും ലഭിച്ചിരുന്നു.

സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്റണ്‍ സെറെജോയാണ്. ടി സീരിസാണ് ഡൈബ്ബുകെന്ന ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് എസ്ര എന്ന ചിത്രത്തില്‍ ചെയ്‍ത നായക കഥാപാത്രമായിട്ടാണ് ഇമ്രാൻ ഹാഷ്‍മി ഹിന്ദിയിലെത്തുക.

സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഡൈബ്ബുക്കില്‍ അഭിനയിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

cinema
Advertisment