ഷാരൂഖിനും കുടുംബത്തിനും ആശങ്കയുടെ ദിനം; ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

New Update

publive-image

മുംബൈ: ലഹരി ഇടപാട് നടത്തിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ എൻസിബിയുടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നിലവിൽ മുംബൈ അർതുർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യഹർജി പ്രത്യേക എൻഡിപിഎസ് കോടതിയാണ് പരിഗണിക്കുന്നത്. ആര്യനെ കൂടാതെ കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെ ജാമ്യാപേക്ഷയിലും ഇന്ന് കോടതി ഉത്തരവുണ്ടാകും.

Advertisment

ഇതിന് മുമ്പ് ആര്യന്റെയും മുൻമുൻ ധമേച്ചയുടെയും നടൻ അർബാസ് മെർച്ചന്റിന്റെയും ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. നിലവിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ എൻസിബി കസ്റ്റഡിയിലെടുത്ത് 17 ദിവസമാണ് പൂർത്തിയാകുന്നത്.

ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരിപാർട്ടിക്കിടയിൽ നിന്നും കസ്റ്റഡിയിലായതിന് പിന്നാലെ നിരവധി സംഭവവികാസങ്ങളാണ് ബോളിവുഡിൽ അരങ്ങേറിയത്. ഷാരൂഖ് ഖാനും മകനും ഒരു വിഭാഗം പിന്തുണ രേഖപ്പെടുത്തി രംഗത്തെത്തിയപ്പോൾ മറ്റൊരു വിഭാഗം പ്രതിഷേധവും പ്രകടിപ്പിച്ചു.

നിരവധി ബോളിവുഡ് താരങ്ങളാണ് അറസ്റ്റിന് പിന്നാലെ ഷാരൂഖിനെ സന്ദർശിക്കാൻ വസതിയിലെത്തിയത്. ഇതിനിടെ കേസിൽ നിർണായകമായ സമീർ വാങ്കഡെ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളും ഏറെ ചർച്ചയായി.

NEWS
Advertisment