തിരക്കിട്ട സിനിമാ ജീവിതത്തിനിടെ കിട്ടുന്ന അപൂര്‍വ്വം ഇടവേളകളില്‍ സ്വന്തം ഇഷ്‍ടങ്ങളില്‍ ചിലതിനുള്ള സമയം കണ്ടെത്താറുള്ള ആളാണ് നടന്‍ അജിത്ത് കുമാര്‍. അക്കൂട്ടത്തില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ബൈക്കിലുള്ള ദീര്‍ഘ സഞ്ചാരങ്ങള്‍.
പുതിയ ചിത്രം 'വലിമൈ'യുടെ വ്യത്യസ്‍ത ഷെഡ്യൂളുകള്‍ക്കിടെ തന്‍റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആര്‍ 1200 ജിഎസില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചിരുന്നു. ഇപ്പോഴിതാ റഷ്യയില്‍ വലിമൈ പാക്കപ്പ് ആയതിനു ശേഷവും അദ്ദേഹം സഞ്ചാരം തുടരുകയാണ്.
#AjithKumar Holding The National Flag at Wagah Border ??
— Thala TнⓂ️мιzн✨ (@ThalaThamizh01) October 19, 2021
Power Is a State Of Mind ? #Valimai#ThalaAjithpic.twitter.com/GzwrH1cDKn
റഷ്യയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ അജിത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തിനകത്തു തന്നെയുള്ള ബൈക്ക് യാത്രയിലാണ്. കഴിഞ്ഞ ദിവസം ആഗ്രയിലെത്തിയ അദ്ദേഹം ഇന്ന് വാഗയിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുകയാണ്.
ബിഎസ്എഫ് സൈനികര്‍ക്കൊപ്പം കൈയില്‍ ദേശീയപതാകയുമേന്തി നില്‍ക്കുന്ന അജിത്ത് കുമാറിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. ഒപ്പം ലഘു വീഡിയോകളുമുണ്ട്. അതേസമയം തന്‍റെ ബിഎംഡബ്ല്യു ബൈക്കില്‍ ഒരു ലോകപര്യടനത്തിനുള്ള ആലോചനയിലുമാണ് അദ്ദേഹം. ഇതിന്‍റെ ഭാഗമായി പ്രശസ്‍ത വനിമാ ബൈക്കര്‍ മാരല്‍ യസര്‍ലൂവുമായി റഷ്യയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
Exclusive Video of #ThalaAjith sir at Wagah Border ?? #Valimaipic.twitter.com/oZXxoJaAJc
— B I L L A R O H I T ᴹᴵ (@Billa_Ro45) October 19, 2021