New Update
/sathyam/media/post_attachments/hQ7JDH5iMPSgTv4YkyNq.jpg)
ആമസോൺ പ്രൈമിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഇമോഷണൽ ത്രില്ലർ സീരീസാണ് 'ബ്രീത്ത് ഇന്റു ദി ഷാഡോസ്'. അഭിഷേക് ബച്ചനും നിത്യമേനോനുമായിരുന്നു സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Advertisment
ഇപ്പോഴിതാ ഇതിന്റെ പുതിയ സീസൺ വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ അധികൃതർ. അബണ്ടൻഷ്യ എന്റർടൈൻമെന്റ് ആവിഷ്കരിക്കുകയും നിർമ്മിക്കുകയും മായങ്ക് ശർമ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസൺ ഡൽഹിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു.
2022 ൽ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും. അമിത് സാദ്, സയാമി ഖേർ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ഈ പരമ്പരയുടെ പുതിയ സീസണിൽ നടൻ നവീൻ കസ്തൂരിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us