16 കാരിയെ പീഡിപ്പിച്ചു ; സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകൻ രോഹിത് ദാമോദരനും, പിതാവിനുമെതിരെ കേസ്

New Update

publive-image

Advertisment

ചെന്നൈ : 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ചലച്ചിത്ര സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകൻ രോഹിത് ദാമോദരനും മറ്റ് നാലു പേർക്കുമെതിരെ പോലീസ് കേസ് എടുത്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്.

ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. മറ്റ് നാല് പേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്‌ചെം മധുര പാന്തേഴ്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റും രോഹിതിന്റെ പിതാവുമായ ദാമോദരന്‍, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്. ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടിയാണ് രോഹിത്

അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതുകയായിരുന്നു. ശിശുക്ഷേമ സമിതി പരാതി മേട്ടുപാളയം പോലിസിന് കൈമാറുകയും പ്രതികള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.

താമരക്കണ്ണൻ, ജയകുമാർ, ദാമോദരൻ, രോഹിത് ദാമോദരൻ, വെങ്ക എന്നീ അഞ്ച് പേർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പുതുച്ചേരിയിലെ മേട്ടുപ്പാളയം പോലീസ് സ്ഥിരീകരിച്ചു. സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മില്‍ ഈ വര്‍ഷം ജൂണില്‍ ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം.

cinema
Advertisment