മണ്ണാർക്കാടിന്റെ മോഹങ്ങൾ നെഞ്ചിലേറ്റി ‘ഞങ്ങടെ മണ്ണാർക്കാട്' തീം സോങ്ങ് ശ്രദ്ധേയമാകുന്നു 

New Update
publive-image
Advertisment
മണ്ണും ആറും കാടും സമന്വയിച്ച മണ്ണാർക്കാട് എന്ന മലനാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി
കടലല ഇല്ലേലെന്താ കനവുകളുണ്ടിവിടെ.. മിഴികളിൽ ചന്തത്തിൽ പൂക്ക്‌ണ കാടുകളുണ്ടിവിടെ..
എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
മുഹമ്മദ്‌ റാഫിയുടേതാണ് വരികളും ഈണവും സംവിധാനവും. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളും സംഗീത ആൽബങ്ങളും  ഒരുക്കിയിട്ടുണ്ട് പുല്ലിശ്ശേരി സ്വദേശിയായ മുഹമ്മദ്‌ റാഫി.
പൂര പെരുമയുള്ള നാടിന്റെ ഓർമ്മയുണർത്തുന്നതും നന്മക്കായി കൈകോർക്കുന്നതുമായ ഹൃദയ ഹാരിയായ ദൃശ്യങ്ങളാണ് ഗാനത്തിലുള്ളത്. ഇതിനോടകം മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ഒന്നു പാടി തീരുന്നതല്ല മണ്ണാർക്കാടിന്റെ സൗന്ദര്യം.സൈലന്റ് വാലിയോളം വിസ്തൃതമായിക്കിടക്കുകയാണ് ഈ ജൈവ സുന്ദര ഭൂമിക. നഗരത്തിന് അതിരിടുന്ന രണ്ടു പുഴകളും പൂരവും കലാരൂപങ്ങളുമൊക്കെ ഈ മലമടക്കുകളുടെ വശ്യത ഒന്നുകൂടി വർധിപ്പിക്കുന്നു.
ആ മഹാസൗന്ദര്യം പലപ്പോഴായി വെള്ളിത്തിരയിലും വന്നു ചേർന്നിട്ടുണ്ട്. മണ്ണാർക്കാടിന്റെ ഭംഗിയെക്കുറിച്ച്  ചലച്ചിത്രഗാനങ്ങളും എഴുതപ്പെട്ടു.അവ  മനസ്സിൽ ഉണർ ത്തുന്ന ഗൃഹാതുരത്വം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.പച്ചപ്പ് അന്യം നിന്നു പോകുമ്പോൾ  മണ്ണിന്റെ മണമുള്ള ചില ഓർമകള്‍ നിഴലിക്കുന്ന ഈ ഗാനം ഒരു തീം സോങ്ങ് ആയി എഴുതപ്പെട്ടതല്ലെങ്കിലും ഏതു മണ്ണാർക്കാട്ടുകാരനും സ്വന്തം നാടിനെക്കുറിച്ച് അഭിമാനിക്കാനുതകുന്നതായി.
നിർമാണം:ജോറ വെഡിങ്‌സ്. ക്യാമറ:സനൂപ്. സംഗീതം: ശ്രിബിൻ തെങ്കര പാടിയത്:അഷ്‌ക്കർ ജാസ്. ഹുബൈൽ,ടിജോ തോമസ്, ദിർഫത്ത്,ശ്രീധർ, ശ്രിബിൻ,സനീഷ് തുടങ്ങിയവരാണ് അണിയറ ശില്പികൾ. KL 50 ഡ്രീംസ്‌ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനോപഹാരം പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.
Advertisment