മക്കളെ രക്ഷിക്കാൻ എന്തും ചെയ്യും:എന്റെ പ്രശസ്തി കുട്ടികളെ നശിപ്പിക്കുമോ എന്ന് ഭയമുണ്ട്: പഴയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത്

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പഴയ അഭിമുഖങ്ങൾ ആരാധകർ കുത്തിപ്പൊക്കിയിരുന്നു. മക്കളെ വാനോളം പുകഴ്‌ത്തി സംസാരിക്കുന്ന ഷാരൂഖിനെയാണ് ഓരോ അഭിമുഖത്തിലും കാണാനായത്.

Advertisment

ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ആദ്യ സീസണിൽ ഷാരൂഖ് എത്തിയപ്പോഴുള്ള അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ പ്രശസ്തി കുട്ടികൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമോയെന്ന ഭയമുണ്ടെന്നാണ് ഷാരൂഖ് അഭിമുഖത്തിൽ പറയുന്നത്. അത് അവരുടെ ജീവിതത്തെ നശിപ്പിക്കും.

താനത് ആഗ്രഹിക്കുന്നില്ല. കുട്ടികളെ രക്ഷിക്കാൻ അമിത വേഗതയിൽ പോകുന്ന കാറിന് മുന്നിൽ വേണമെങ്കിലും താൻ ചാടുമെന്നും ഷാരൂഖ് പറഞ്ഞിരുന്നു. വാക്കുകൾ ഇങ്ങനെ ”നിങ്ങളുടെ ഹൃദയത്തിന്റെ ഒരു അംശം ശരീരത്തിന് പുറത്ത് കടക്കാൻ അനുവദിക്കാനുള്ള തീരുമാനമാണ് ഒരു കുട്ടി ഉണ്ടാകാനുള്ള തീരുമാനം. ഞാൻ എന്റെ ബന്ധങ്ങളെ ആളുകളുമായി ഈ രീതിയിലാണ് താരതമ്യം ചെയ്യുന്നത്.

എന്റെ വളരെ അടുത്ത സുഹൃത്തിന്റെ നേരെ അമിതവേഗതയിൽ ഒരു കാർ വരികയാണെങ്കിൽ, ഞാൻ അതിന് മുന്നിൽ ചാടി അവരെ രക്ഷിക്കും. എന്റെ ഭാര്യയോ സഹോദരിയോ ആ അതിവേഗ കാറിന് മുന്നിൽ നിൽക്കുന്നുവെന്ന് കരുതുക, ഇതിൽ എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിലുപരിയായി ഞാൻ 100% അവരെ രക്ഷിക്കും, എന്റെ കുട്ടികൾക്ക് നേരെ അമിതവേഗതയിൽ കാർ വരികയാണെങ്കിൽ ഞാൻ ആ കാറിന് മുന്നിൽ നിന്ന് അത് നിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ ഷാരൂഖ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയിരുന്നു. പിന്നാലെ ആര്യനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിൽ എത്തിയിരുന്നു. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് എത്തിയത്. അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ച്ചയായിരുന്നു ഇത്.

https://www.instagram.com/reel/CVSP-HVIN1I/?utm_source=ig_web_copy_link

cinema
Advertisment