'അമ്മ അച്ഛനോളം തുല്യയാണെന്ന് മക്കള്‍ മനസ്സിലാക്കണം'; തന്റെ രണ്ട് ആൺമക്കളോടും ലിം​ഗസമത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് കരീന കപൂർ

author-image
ഫിലിം ഡസ്ക്
New Update

publive-image

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂർ. രണ്ടാമത്തെ മകന്‍റെ ജനനശേഷം വീണ്ടും പഴയ രൂപത്തിലേയ്ക്ക് തിരിച്ചെത്തിയ താരം, ഇടയ്ക്കിടെ തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ട് ആൺമക്കളെയും ലിം​ഗസമത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് പറയുകയാണ് കരീന.

Advertisment

അമ്മയ്ക്കും അച്ഛനും വീട്ടിൽ തുല്യസ്ഥാനം ആണുള്ളതെന്ന ബോധ്യം കുട്ടികളിൽ ബാല്യം മുതൽക്കേ ഉണ്ടാകണമെന്നും കരീന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. 'മാതാപിതാക്കൾ തുല്യരാണെന്ന് തിരിച്ചറിഞ്ഞ് തന്നെ തന്റെ മക്കൾ വളരണം. ഞാന്‍ ഒന്ന് പുറത്തേയ്ക്കിറങ്ങുമ്പോള്‍ തൈമുർ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കും.

ജോലിക്കു പോവുകയാണെന്നോ, ഷൂട്ടിന് പോവുകയാണെന്നോ ആയിരിക്കും ഞാന്‍ മറുപടി നൽകുക. അച്ഛനെപ്പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നുണ്ടെന്ന് കുട്ടികൾ തിരിച്ചറിയണം'- കരീന പറയുന്നു. 'വീട്ടിൽ പുരുഷൻ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വീടുകളില്‍ നിന്നുതന്നെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്.

താനും സെയ്ഫും ഒന്നിച്ചാണ് ഭക്ഷണം മേശപ്പുറത്തേയ്ക്ക് എടുത്തുവയ്ക്കാറുള്ളത്. സാമ്പത്തിക കാര്യങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കൾ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവർ മനസ്സിലാക്കണം'- കരീന കൂട്ടിച്ചേര്‍ത്തു.

cinema
Advertisment