വിമാനത്താവളത്തിലെ പരിശോധനയ്‌ക്ക് കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് വീഡിയോ പങ്കുവച്ച നടിയും നർത്തകിയുമായ സുധാചന്ദ്രന് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

ഡൽഹി: വിമാനത്താവളത്തിലെ പരിശോധനയ്‌ക്ക് കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് വീഡിയോ പങ്കുവച്ച നടിയും നർത്തകിയുമായ സുധാചന്ദ്രന് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്.

Advertisment

സുധാ ചന്ദ്രന് അർഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കങ്കണ കുറിച്ചു. കങ്കണയുടെ വാക്കുകൾ ഇങ്ങനെ, ‘സുധാ ചന്ദ്രൻ ഒരു മുതിർന്ന കലാകാരിയാണ്. മികച്ച നർത്തകിയും നടിയുമാണ്. കാൽ നഷ്ടപ്പെട്ടിട്ടും അവർ നൃത്തരംഗത്ത് വലിയ ഉയരങ്ങൾ നേടി.

അവർക്ക് അർഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ വിമാനത്താവളത്തിലെ പരിശോധനയ്‌ക്കിടെ കൃത്രിമ കാൽ ഊരി മാറ്റേണ്ടി വരുന്നത് കടുത്ത വേദന സഹിച്ചാണെന്നും എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും സുധ ചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

വീഡിയോ പ്രചരച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന സിഐഎസ്എഫ് ക്ഷമാപണവും നടത്തിയിരുന്നു. പരിശോധനകൾ ഒഴിവാക്കാൻ തന്നെ പോലുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകുന്നത് പരിഗണനയിലെടുക്കണം.

ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കാൽ ഊരി മാറ്റുന്നത് അസഹ്യമായ വേദന സഹിച്ചാണ്. ഇത് പരിഹരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നും സുധ ചന്ദ്രൻ സന്ദേശത്തിൽ അഭ്യർത്ഥിച്ചിരുന്നു.

cinema
Advertisment