ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസ്; അനന്യ പാണ്ഡെ ഇന്ന് എൻസിബിക്ക് മുന്നിൽ, ചോദ്യം ചെയ്യുന്നത് ഇത് മൂന്നാം തവണ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: മുംബൈ ആഡംബരക്കപ്പലിൽ നിന്നും ലഹരിമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. ആര്യൻ ഖാനും അനന്യ പാണ്ഡെയും തമ്മിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

Advertisment

ഇതിന്റെ ഭാഗമായാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസിൽ അനന്യയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടുമണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. അനന്യയുടെ ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പരിശോധനയ്‌ക്കായി പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച നാലു മണിക്കൂറും അനന്യയെ ചോദ്യം ചെയ്തു. ആര്യൻ ഖാന്‌ കഞ്ചാവ് എത്തിച്ചു നൽകാമെന്നു വാട്‌സാപ് ചാറ്റിൽ പറഞ്ഞത് സൗഹൃദ സംഭാഷണത്തിനിടയിലെ വെറും തമാശ മാത്രമാണെന്നാണ് അനന്യ എൻസിബി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ലഹരി ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആര്യനുമായി ലഹരിക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും അനന്യ പറയുന്നു.

എന്നാൽ, 2018-19ൽ അനന്യ ആര്യനു ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും 3 തവണ സഹായിച്ചെന്നും വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്നും എൻസിബി അവകാശപ്പെടുന്നു. ആര്യന്റെ ചാറ്റിൽ നിന്നുള്ള വിവരമനുസരിച്ച് 24 വയസ്സുള്ള ലഹരി ഇടപാടുകാരനെ കസ്റ്റഡിയിൽ എടുത്തതായും അധികൃതർ പറഞ്ഞു.

cinema
Advertisment