ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്ന ചിത്രമാണ് ജയില്‍. വസന്തബാലനാണ് ജയില്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയി. എന്തായാലും ജയില്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ജി വി പ്രകാശ്‍കുമാര്‍ നായകനായ ചിത്രം സ്റ്റുഡിയോ ഗ്രീൻ 2 വൈകാതെ തിയറ്ററുകളില്‍ എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എസ് രാമകൃഷ്‍ണൻ, ബക്കിയം ശങ്കര്‍, പൊൻ പാര്‍ഥിപൻ എന്നിവര്‍ ചേര്‍ന്നാണ് ജയിലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ജി വി പ്രകാശ്‍കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. അബര്‍നഥി, രാധിക ശരത്‍കുമാര്‍ പ്രഭാകര്‍, റോബോ ശങ്കര്‍ പസങ്ക പാണ്ഡി, നന്ധുൻ റാം തുടങ്ങിയ താരങ്ങള്‍ ജയിലില്‍ അഭിനയിക്കുന്നു. ചിത്രം നിര്‍മിക്കുന്നത് ശ്രീധരനാണ്.
ഇടിമുഴക്കം എന്ന് പേരിട്ട ചിത്രമാണ് ജി വി പ്രകാശ്‍കുമാറിന്റേതായി പുതുതായി പ്രഖ്യാപിച്ചത്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്നത്. ഗായത്രിയാണ് സിനിമയിലെ നായിക. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
.@StudioGreen2 to release @gvprakash’s #Jail worldwide. Hearing good things about this film ?? directed by @Vasantabalan1#StudioGreenReleasesJail@KrikesC@kegvraja@gvprakash@realradikaa@proyuvraaj@SonyMusicSouthpic.twitter.com/PKspeqKmMX
— Rajasekar (@sekartweets) October 24, 2021