Advertisment

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

author-image
ഫിലിം ഡസ്ക്
New Update

publive-image

ഡൽഹി :അറുപത്തിയേഴാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിതരണം ചെയ്യും. രാവിലെ 11 മണിക്ക് വിജ്ഞാൻ ഭവനിലാണ് പുരസ്കാര വിതരണം. രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.

പതിനഞ്ചോളം പുരസ്കാരങ്ങളാണ് ഇക്കുറി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ മലയാള ചലച്ചിത്രപ്രവർത്തകർ ഞായറാഴ്ചതന്നെ ഡൽഹിയിൽ എത്തി. മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ ഇവയാണ് : മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ: ദ ലയൺ ഓഫ് ദ അറേബ്യൻ സീ, മികച്ച മലയാള ചിത്രം :കള്ളനോട്ടം, മികച്ച ഛായാഗ്രാഹകൻ :ഗിരീഷ് ജനാർദനൻ(ജല്ലിക്കെട്ട്), ഗാനരചന : പ്രഭാവർമ, നവാഗത സംവിധായകൻ : മാത്തുക്കുട്ടി സേവ്യർ, വസ്ത്രാലങ്കാരം :സുജിത് സുധാകരൻ, വി. ശശി, ചമയം : രഞ്ജിത്, സ്പെഷ്യൽ ഇഫക്ട്‌സ് : സിദ്ധാർഥ് പ്രിയദർശൻ, പ്രത്യേക ജൂറി പുരസ്കാരം : സജിൻ ബാബു തുടങ്ങിയവർക്കാണ് പുരസ്കാരങ്ങൾ. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടാത്ത പ്രത്യേക ഭാഷാ വിഭാഗത്തിൽ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കും പുരസ്കാരമുണ്ട്.

cinema
Advertisment