ഡൽഹി : ആര്യൻ ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലായതോടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ പാകിസ്താനിലേയ്‌ക്ക് ക്ഷണിച്ച് പാകിസ്താൻ ടെലിവിഷൻ അവതാരകൻ വഖാർ സാക്ക. കുടുംബത്തോടൊപ്പം പാകിസ്താനിൽ വന്ന് താമസിക്കാനാണ് വഖാർ ഷാരൂഖിനോട് ആവശ്യപ്പെടുന്നത് .
ട്വിറ്ററിലൂടെയാണ് വഖാർ ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്. 'സർ, ഷാരൂഖ് ഖാൻ, ഇന്ത്യ വിട്ട് നിങ്ങളുടെ കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് വരുക. നരേന്ദ്ര മോദി സർക്കാർ നിങ്ങളുടെ കുടുംബത്തോട് ചെയ്യുന്നത് തീർത്തും തെറ്റാണ്. ഞാൻ ഷാരൂഖിനൊപ്പം നിൽക്കുന്നു ‘ഇത്തരത്തിലാണ് വഖാറിന്റെ ട്വീറ്റ്.
വഖാറിന്റെ ട്വീറ്റിനെ വിമർശിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനിലെ സിനിമാ വ്യവസായത്തിന്റെ ശോചനീയമായ അവസ്ഥയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് പാകിസ്താനിലടക്കം വൻ വാർത്തയായിരുന്നു.
രണ്ട് വർഷം മുൻപ് ഷാരൂഖിന്റെ ബന്ധു നൂര്‍ ജഹാന്‍ പാകിസ്താനിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ വാർത്തയും പാക് മാദ്ധ്യമങ്ങൾ അതീവ പ്രധാന്യത്തോടെ നൽകിയിരുന്നു.
Sir @iamsrk leave India and shift to Pakistan along with ur family - this is bullshit what @narendramodi Govt is doing with ur family , I stand with SKR
— Waqar Zaka (@ZakaWaqar) October 22, 2021