'കാടവെര്‍', അമലാ പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് കാടവെര്‍. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമലാ പോളിന്റെ വേറിട്ട കഥാപാത്രമായിരിക്കും കാടവെറിലേത്. അമലാ പോളിന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

Advertisment

വെള്ളിത്തിരയില്‍ 12 വർഷം പൂര്‍ത്തിയാക്കിയെന്ന് അമലാ പോള്‍. വെള്ളിത്തിരയിലെ അമലാ പോളായി തന്നെ മാറ്റിയതിനും പ്രോത്സാഹിപ്പിച്ചതിനും എല്ലാവര്‍ക്കും നന്ദിയും പറയുന്നു അമലാ പോള്‍. കാടെവര്‍ എന്ന തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അമലാ പോള്‍ പങ്കുവെച്ചു. ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുക.

അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്.

അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കാടെവര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങളും അമലാ പോള്‍ തന്നെയാണ് പങ്കുവെച്ചത്. അതോ അന്ത പറവൈ പോലെ ആണ് അമലാ പോളിന്റേതായി റിലീസ് ചെയ്യാനുള്ളത്.

https://www.instagram.com/p/CVfIWW6PCBx/

cinema
Advertisment