എല്ലാ ക്രൂരതകളെയും ചെറുത്തുനിൽപ്പോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ട വീർ സവർക്കർ; ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് കങ്കണ

author-image
ഫിലിം ഡസ്ക്
New Update

publive-image

ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിനായാണ് കങ്കണ ആൻഡമാൻ ദ്വീപിൽ എത്തിയത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ വിനായക് ദാമോദർ സവർക്കറെ തടവിലാക്കിയ സെൽ താരം സന്ദർശിച്ചു.

Advertisment

ഇതിന്റെ ചിത്രങ്ങളും കങ്കണ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. “ഇന്ന് ആൻഡമാൻ ദ്വീപിൽ എത്തിയ ഞാൻ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാലാപാനിയിലെ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. എല്ലാ ക്രൂരതകളെയും ചെറുത്തുനിൽപ്പോടെയും നിശ്ചയദാർഢ്യത്തോടെയും അദ്ദേഹം നേരിട്ടു “ കങ്കണ കുറിച്ചു.

“അവർ അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും, അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ പാർപ്പിച്ചു അത് മാത്രമല്ല, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലക്കിട്ടു കട്ടിയുള്ള ചുവരുകൾ കൊണ്ട് ഒരു ജയിൽ ഉണ്ടാക്കി അതിൽ അടച്ചു, എന്തൊരു ഭീരുക്കൾ… !! അവർ നമ്മുടെ പാഠപുസ്തകങ്ങളിൽ എന്താണ് പഠിപ്പിക്കുന്നത്.. ഞാൻ അദ്ദേഹത്തെ സെല്ലിൽ ഇരുന്ന് ധ്യാനിച്ചു വീർ സവർക്കർ ജിയോട് നന്ദിയും അഗാധമായ ആദരവും അർപ്പിച്ചു.“ കങ്കണ കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്ന സെല്ലുലാർ ജയിലിനുള്ളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സർവേഷ് മേവാര രചനയും സംവിധാനവും നിർവ്വഹിക്കുന്ന തേജസിൽ ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റായ ‘തേജസ് ഗിൽ’ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്.

bollywood cinema
Advertisment