New Update
മുംബൈ : മകനെയും , കുടുംബത്തെയും പരാമർശിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഷാരൂഖിന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാരൂഖിന്റെ അഭിമുഖം വീണ്ടും പ്രചരിക്കുന്നത്.
Advertisment
2007-ൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കരൺ ജോഹറിനൊപ്പം ഷാരൂഖ് ഖാൻ പങ്കെടുത്തിരുന്നു. ആ പരിപാടിയിൽ മകൻ ആര്യൻ താങ്കൾ ഒരു സൂപ്പർ ഹീറോയാണെന്ന് വിശ്വസിക്കാൻ തുടങ്ങിയാൽ ? എന്ന ചോദ്യം കരൺ ഷാരൂഖിനോട് ചോദിച്ചിരുന്നു.
ഇതിന് ആര്യൻ അങ്ങനെ തന്നെയാണ് താൻ സൂപ്പർ ഹീറോ ആണെന്ന് തന്നെയാണെന്ന് വിശ്വസിക്കുന്നതെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ആഡംബരക്കപ്പലിലെ ലഹരി പാർട്ടിയിൽ പങ്കെടുത്തതിന് അറസ്റ്റിലായ ആര്യൻ ഖാൻ തന്റെ സൂപ്പർ ഹീറോയിൽ നിന്ന് എന്തൊക്കെയാണ് പഠിച്ചതെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉയർത്തുന്നത് .