തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം.
മകളുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് അസിൻ. ഇപ്പോഴിതാ,മകളുടെ നാലാം ആഘോഷമാക്കുകയാണ് നടി. ഞങ്ങളുടെ കുഞ്ഞു സൂപ്പർ അടിക്കുറിപ്പോടെയാണ് അസിൻ പിറന്നാൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.
മലയാളത്തിൽ നിന്നും അസിൻ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം തേടിയെത്തിയിരുന്നു.