'അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്'; കന്നഡയിലെ ആദ്യ നായകൻ പുനീത് രാജ്‍കുമാറിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ഭാവന

author-image
ഫിലിം ഡസ്ക്
New Update

publive-image

കന്നഡ പ്രേക്ഷകരുടെ പ്രിയ താരം പുനീത് രാജ്‍കുമാര്‍ യാത്രയായിരിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുനീത് രാജ്‍കുമാറിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കന്നഡയിലെ തന്റെ ആദ്യത്തെ നായകൻ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമെ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് നടി ഭാവന സാമൂഹ്യ മാധ്യമത്തില്‍ എഴുതുന്നു.

Advertisment

ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ജാക്കീ വൻ ഹിറ്റായിരുന്നു. വികാരനിര്‍ഭരമായ കുറിപ്പാണ് ഭാവൻ പുനീത് രാജ്‍കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് എഴുതിയിരിക്കുന്നത്. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരിക്കുന്നത്.

cinema
Advertisment