സംവിധായകൻ ക്രോസ് ബെൽട്ട് മണി അന്തരിച്ചു; വിടവാങ്ങിയത് സിനിമയുടെ പേരിൽ അറിയപ്പെടുന്ന മലയാളത്തിലെ ഏക സംവിധായകൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിരുവനന്തപുരം: ആദ്യകാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി (കെ. വേലായുധന്‍ നായര്‍ ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെൽറ്റ്‌, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ അദ്ദേഹം 40 ലേറെ സിനിമകൾക്ക് സംവിധാനായി.

നാരദൻ കേരളത്തിൽ, കമാൻഡർ തുടങ്ങി പത്തോളം സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു. ക്രോസ്ബെൽറ്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് അറിയപ്പെട്ടതും ആ പേരിനൊപ്പമാണ്. ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമായിരുന്നു വേലായുധന്‍ നായർക്ക് മുന്നിൽ സിനിമയെന്ന വഴി തുറന്നത്.

1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവർത്തിച്ചു. പിന്നീട് 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. 1967-ല്‍ പുറത്തിറങ്ങിയ 'മിടുമി ടുക്കി'യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. സംവിധായകൻ ജോഷി ക്രോസ് ബെൽട്ട് മണിയുടെ സഹസംവിധായകനായിരുന്നു.

NEWS
Advertisment