‘ഇന്നും ഒരു മാറ്റവുമില്ല’- 22 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് പൂജ ബത്ര

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളത്തിന്റെ അഭിനയ നിറവസന്തമാണ് മമ്മൂട്ടി. എഴുപതാം വയസിലേക്ക് കടക്കുമ്പോഴും കാഴ്ചയിലും അഭിനയത്തിലും എല്ലാം ചെറുപ്പമാണ് താരം. മറ്റുഭാഷകളിലും ഒട്ടേറെ ആരാധകരുള്ള മമ്മൂട്ടി അടുത്തിടെയായി ഫോട്ടോഷൂട്ടുകളിലൂടെ ഞെട്ടിക്കുകയാണ്. വളരെ സ്റ്റൈലിഷായിട്ടുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷവും മമ്മൂട്ടിക്ക് ഒരു മാറ്റവുമില്ലെന്ന് പറയുകയാണ് നടി പൂജ ബത്ര.

Advertisment

1999ൽ റിലീസ് ചെയ്ത മേഘം എന്ന ചിത്രത്തിലാണ് പൂജ ബത്ര മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ‘എല്ലാ മേഘം ആരാധകർക്കുമായി. എന്റെ പ്രിയപ്പെട്ട നായകൻമാരിൽ ഒരാളായ മമ്മൂട്ടിക്കൊപ്പം.. വളരെ നാളുകൾക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം. ഇപ്പോഴും ഒരു മാറ്റവുമില്ല..’പൂജ കുറിക്കുന്നു. ചിത്രത്തിന് ആദ്യം കമന്റ് ചെയ്തതും പൂജ ബത്രയുടെ ഭർത്താവ് നവാബാണ്.

അതേസമയം, ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി വേഷമിടുന്നത്. നടൻ അഖിൽ അക്കിനേനിക്ക് ഒപ്പമാണ് മമ്മൂട്ടി വേഷമിടുന്നത്. ഏജന്റ് എന്ന ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹംഗറിയിലാണ് താരം.

cinema
Advertisment