നടി പത്രലേഖയും നടൻ രാജ്‍കുമാര്‍ റാവുവും വിവാഹിതരാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളികള്‍ക്കും പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് ഹിന്ദിയില്‍ അഭിനയശേഷി കൊണ്ട് വിസ്‍മിയിപ്പിക്കുന്ന രാജ്‍കുമാര്‍ റാവു. കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വേറിട്ട ചിത്രങ്ങളിലൂടെയും രാജ്യത്തൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടൻ. രാജ്‍കുമാര്‍ റാവുവിന്റെ വിശേഷങ്ങള്‍ അറിയാൻ മലയാളികളും താല്‍പര്യം കാട്ടാറുണ്ട്. രാജ്‍കുമാര്‍ റാവു വിവാഹിതനാകുന്നുവെന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.

Advertisment

ഏറെക്കാലത്തെ പ്രണയത്തിന് ഒടുവില്‍ നടി പത്രലേഖയുമായി രാജ്‍കുമാര്‍ റാവു വിവാഹിതനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹിരാകുന്നുവെന്ന കാര്യം പത്രലേഖയോ രാജ്‍കുമാര്‍ റാവുവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നവംബർ 10, 11, 12 തീയതികളിൽ ആയിരിക്കും ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്.

വളരെ ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍ എന്നും ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

പ്രശാന്ത ഝായുടെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ജെയ്ൻ ആണ്. പരേഷ് റാവല്‍, രത്‍ന പതാക് ഷാ, അപര്‍ശക്തി ഖുറാന, മനു റിഷി ചദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ജോഡിയായിട്ടുതന്നെയാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിച്ചത്. ഹിറ്റ് ദ ഫസ്റ്റ് കേസ് ആണ് രാജ്‍കുമാര്‍ റാവു നായകനായി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.

bollywood cinema
Advertisment