യുവ നടൻ നാഗശൗര്യയുടെ ഫാം ഹൗസിൽ ചൂതാട്ടം ; 20 സെലിബ്രിറ്റികളെ പിടികൂടിയതായി സൂചന

New Update

publive-image

ഹൈദരാബാദ് : യുവ നടൻ നാഗ ശൗര്യയുടെ ഫാം ഹൗസിൽ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് പ്രമുഖർ പിടിയിൽ. ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ ചൂതാട്ടവുമായി ബന്ധപ്പെട്ട് പിടികൂടിയെന്നാണ് സൂചന. ഇവരിൽനിന്ന്​ പണവും ഫോണുകളും പിടിച്ചെടുത്തു.

Advertisment

രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫാംഹൗസിൽ റെയ്ഡ് നടത്തിയത്. ഹൈദരാബാദ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസ് കാസിനോയാക്കി മാറ്റിയതായി വിവരം ലഭിച്ചിരുന്നു. പിടിയിലായവരിൽ നിന്ന് 24 ലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയതിനാൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനു വിധേയരാക്കും.

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വമ്പന്മാർ ചൂതാട്ടത്തിനായി ഹൈദരാബാദിലെ ഔട്ടർ റിംഗ് റോഡിന് സമീപമുള്ള ഫാം ഹൗസ് സന്ദർശിക്കാറുണ്ടെന്ന് തങ്ങൾക്ക് സൂചന ലഭിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ ഉന്നത രാഷ്‌ട്രീയക്കാരും വ്യവസായികളും ഉണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് നടൻ നാഗ ശൗര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

NEWS
Advertisment