എയർപോർട്ടിൽ വെച്ച് വിജയ് സേതുപതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം; വീഡിയോ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ താരം വിജയ് സേതുപതി ഒന്നിലധികം ഭാഷകളിൽ ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ്. ഈ തിരക്കുകൾക്കിടയിലുള്ള യാത്രയിലെ ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരം എയർപോർട്ടിൽ വച്ച് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Advertisment

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ  ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം.  വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയാണ്.

ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായതോടൊപ്പം സംഭവം  അദ്ദേഹത്തിന്റെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്.  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയൻതാരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതൽ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

cinema
Advertisment