ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണൗത്ത്. തന്റെ നിലപാടുകൾ കൃത്യമായി പറയുന്ന താരത്തിന് പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ താൻ ഭാര്യയും അമ്മയുമാവാനാ​ഗ്രഹിക്കുന്നെന്ന് നടി(actress) പറഞ്ഞു. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും നടി പറഞ്ഞു.
ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജീവിതത്തിൽ എവിടെ എത്തും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കങ്കണ.''തീർച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്.
അഞ്ച് വർഷത്തിനപ്പുറം ഞാൻ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരാളായും,'' കങ്കണ പറഞ്ഞു.