പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന "ഭയം" സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ : ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ

New Update

publive-image

Advertisment

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിൽ പുതിയ ഹൊറര്‍ ത്രില്ലര്‍ ഷോ 'ഭയം' ഉടന്‍ പ്രേക്ഷകരുടെ മുമ്പിലെത്തും. കാഴ്ചക്കാരെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌പെഷ്യല്‍ ബ്രാന്‍ഡ് ഷോയുടെ ടീസര്‍ ഇതിനകം പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. ഭയത്തിന്റെ നെരിപ്പോടില്‍ ഊതിയുരുക്കിയ ഉഗ്രന്‍ പ്രമേയവുമായി എത്തുന്ന 'ഭയം' വമ്പന്‍ ഹിറ്റാവുമെന്നുറപ്പാണ്.

ടെലിവിഷൻ ചരിത്രത്തിലെ നാഴികക്കല്ലാകാൻ പോകുന്ന ഈ ഹൊറർ പരിപാടിയിൽ ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, റനിഷ റഹ്മാൻ, അമൃത നായർ, അങ്കിത വിനോദ്, മേഘ മാത്യു, അമൃത സാജു, ശിൽപ മാർട്ടിൻ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരാണ് മത്സരാർഥികൾ

"ഭയത്തെ മറികടക്കാൻ എന്റെ വിശ്വാസങ്ങളുമായി പോരാടാൻ ഞാൻ തയ്യാറാണ്" എന്ന് ധന്യ മേരി വർഗീസ് പറഞ്ഞു. മലയാളം ടെലിവിഷൻ രംഗത്തെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ധന്യ മേരി വർഗീസ്. ഒരു ഇടവേളക്ക് ശേഷം മിനി സ്ക്രീനിലേക്ക് തിരിച്ചു വന്ന താരം അതിവേഗം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ധന്യക്കൊപ്പം, സീ കേരളം പ്രേക്ഷകർക്ക് സുപരിചിതയായ, കയ്യെത്തും ദൂരത്തു താരം ഗൗരി കൃഷ്ണയും ഈ പരിപാടിയിൽ മത്സരാർഥിയാണ്.

publive-image

നന്മയുണ്ടെങ്കിൽ അവിടെ തിന്മയുടെ ശക്തിയും ഉണ്ടാകുമെന്നാണ് "ഭയം" പറഞ്ഞു വെക്കുന്നത്. ഭയത്തിന്റെ യാത്രയിൽ പങ്കാളികളാകുമ്പോൾ സ്വയം കണ്ടെത്താനും അമാനുഷികത അനുഭവിക്കാനും മത്സരാർത്ഥികൾക്ക് അവസരം ലഭിക്കും. ഭീതിയും ആകാംഷയും ഉണര്‍ത്തുന്ന വേറിട്ട കാഴ്ചകളുമായാണ് 'ഭയം' എത്തുന്നത്. സ്ഥിരം കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായി വിനോദ വിഭവങ്ങളുമായി പ്രേക്ഷകരുടെ കാഴ്ചയില്‍ നിറം ചാലിക്കുന്ന ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിൽ നവംബർ 15-ന് പ്രീമിയർ ചെയ്യുന്ന 'ഭയം', തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യും.

Advertisment