പാര്‍വതിയുടെ അവസ്ഥ മനസ്സിൽ നിന്ന് പോകുന്നില്ല; 10 ലക്ഷം രൂപ സഹായമായി നൽകുമെന്ന് സൂര്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

ചെന്നൈ : ജെയ് ഭീം ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ രാജാക്കണ്ണിന്റെ ഭാര്യ പാർവ്വതിയ്‌ക്ക് 10 ലക്ഷം രൂപ നൽകുമെന്ന് നടൻ സൂര്യ. പാർവതി അമ്മാൾ മകളോടൊപ്പമാണ് താമസിക്കുന്നത്. സെങ്കിണി എന്ന കഥാപാത്രം പാർവതി അമ്മാളാണ്. മകളും മകളുടെ ഭർത്താവും മൂന്നു കുഞ്ഞുങ്ങളുമൊത്ത് നിന്നു തിരിയാൻ ഇടമില്ലാത്ത കൊച്ചു കൂരയിലാണ് താമസം. വീട്ടിലേക്കുള്ള വഴി അഴുക്കുചാൽ ഒഴുകുന്ന ഇടമാണ്.

Advertisment

ചിത്രം വിജയിച്ചതിന് ശേഷം പാർവ്വതി അമ്മാളിനെ തേടി നിരവധി പേർ എത്തിയിരുന്നു. പാർവ്വതി അമ്മാളിന് വീട് നിർമ്മിച്ച് നൽകുമെന്ന് നടൻ രാഘവ ലോറൻസും പ്രഖ്യാപിച്ചിരുന്നു. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയില്‍ സൂര്യ, ലിജി മോള്‍ ജോസ്, കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ

cinema
Advertisment