സരളേടെ മോള്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി നീരജ് മാധവ് 'പണി പാളി 2' ; ഒരു മണിക്കൂര്‍ കൊണ്ട് 12,000 ത്തിലധികം പേർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികള്‍ ഒന്നടങ്കം പാടി നടന്ന പാട്ടായിരുന്നു നീരജ് മാധവിന്റെ പണി പാളി. ഇപ്പോള്‍ ഇതാ പാട്ടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. അന്ന് പാടി നിര്‍ത്തിയ സരളേടെ മോള്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് പുതിയ ഗാനം വന്നിരിക്കുന്നത്.

‘ സരളേടെ മോളെ കരളിന്റെ കരളേ എന്തിന് വന്ന് നീ..’ എന്നു തുടങ്ങുന്ന ഗാനം ഒരു മണിക്കൂര്‍ കൊണ്ട് 12,000 ത്തിലധികം ആള്‍ക്കാരാണ് കണ്ടത്.ഗാനം എഴുതിയതും പാടിയതും സിനിമാ താരമായ നീരജ് മാധവാണ്. നീരജ് മാധവിന്റെ രൂപം തന്നെയാണ് പാട്ടിലെ ആനിമേഷന്‍ കഥാപാത്രത്തിനും.

 

Advertisment