സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇപ്പോഴിതാ, വീഡിയോയിൽ മോഹൻലാൽ ഉപയോഗിച്ച സൈക്കിളിന്റെ വിശേഷങ്ങളാണ് ആരാധകർക്കൊപ്പം സൈക്കിൾ പ്രേമികളുടെയും ശ്രദ്ധ കവരുന്നത്.
ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വീഡിയോയിൽ താരം ഉപയോഗിച്ചത്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള ഈ സൈക്കിളിന് ഏകദേശം 1.60 ലക്ഷം രൂപയാണ് വില വരുന്നത്.
ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി മോഹൻലാൽ തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.
ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.