‘വളരെ വിലകുറഞ്ഞ മാനസികാവസ്ഥയാണ് കങ്കണ പ്രസ്താവനകളിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്, ആ ബോളിവുഡ് നടിയെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയലിലോ അടക്കണം'; മന്‍ജീന്ദര്‍ സിങ് സിര്‍സ

author-image
ഫിലിം ഡസ്ക്
New Update

publive-image

നിരന്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മന്‍ജീന്ദര്‍ സിങ് സിര്‍സ രംഗത്ത്. പരാതി നല്‍കിയ മന്‍ജീന്ദര്‍ സിങ് സിര്‍സ ശിരോമണി അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമാണ്.

Advertisment

കങ്കണയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയെ ജയിലിലോ അല്ലെങ്കില്‍ മാനസികാരോഗ്യ കേന്ദ്രത്തിലോ ആക്കണമെന്ന് സിര്‍സ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്‍ജീന്ദര്‍ സിങ് സിര്‍സ നടിയുടെ വിവാദ പോസ്റ്റുകള്‍ക്കെതിരെ പ്രതികരിച്ചത്. കങ്കണക്കെതിരെ ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും സിര്‍സ ട്വിറ്ററില്‍ പങ്കുവെച്ചു.

‘വളരെ വിലകുറഞ്ഞ മാനസികാവസ്ഥയാണ് കങ്കണ പ്രസ്താവനകളിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. ഖാലിസ്ഥാന്‍ ഭീകരര്‍ കാരണമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളഞ്ഞതെന്ന പ്രസ്താവന കര്‍ഷകരോടുള്ള അനാദരവാണ്. അവര്‍ വെറുപ്പിന്റെ നിര്‍മാണ കേന്ദ്രമാണ്’ -സിര്‍സ ആരോപിച്ചു.

'ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ സുരക്ഷവലയവും പത്മശ്രീയും ഉടന്‍ പിന്‍വലിക്കണം. അവരെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയലിലോ അടക്കണം’ -സിര്‍സ പറഞ്ഞു.

Advertisment