'മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല, കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാൻ തയ്യാറാവണം': പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

author-image
ഫിലിം ഡസ്ക്
New Update

publive-image

മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമാവില്ല, കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരത്തില്‍ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമന്ന് നടന്‍ പ്രകാശ് രാജ്. ഡൽഹിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Advertisment

വിഷയത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ.ടി. രാമറാവുവിന്റെ ട്വീറ്റ് പങ്കുവച്ച് കൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം ഉന്നയിച്ചത്. 19നാണ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

മരിച്ച ഓരോ കര്‍ഷകര്‍ക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും അവരുടെമേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും രാമറാവുവിന്റെ ട്വീറ്റിലുണ്ട്.

Advertisment