ബോളിവുഡ് താരം ഷാരുഖ് ഖാൻ ആഷിഖ് അബുവിന്‍റെ ചിത്രത്തിൽ നായകനാകുന്നു? തിരക്കഥ ശ്യാം പുഷ്ക്കരന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

കിംഗ് ഖാന്‍ ഷാരൂഖ് ഖാനും സംവിധായകന്‍ ആഷിഖ് അബുവും ഒന്നിച്ചുള്ള ഒരു സിനിമയ്ക്ക് സാധ്യത ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രത്തിന് പിന്നാലെയാണ് സംശയം ഉയർന്നിരിക്കുന്നത്.

Advertisment

പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായാണ് ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഷാരൂഖിനെ നേരില്‍ കണ്ടത് എന്നാണ് റിപ്പോർട്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സാധ്യമായേക്കുമെന്നാണും റിപ്പോര്‍ട്ടുണ്ട്.

ഒരു ഓണ്‍ലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിങ്ങ് ഡയറക്ടര്‍ ആയ ഷനീം സഈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂവരും ചര്‍ച്ച നടത്തിയപ്പോള്‍ ഷനീമും കൂടെയുണ്ടായിരുന്നു. 2022ല്‍ ഷാറൂഖുമായി ചര്‍ച്ച നടത്തുമെന്നും, ഷാരൂഖിന് സ്‌ക്രിപ്റ്റ് ഇഷ്ടമായാല്‍ ആഷിഖ് അബു-കിങ്ങ് ഖാന്‍ സംഭവിക്കുമെന്നും ഷനീം അഭിമുഖത്തില്‍ വ്യക്തമാക്കി.

Advertisment